news
പടം.. കുറ്റ്യാടിയിൽ നടന്ന ജന പഞ്ചായത്തിൽ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡണ്ട് ശോഭ സുരേന്ദ്രൻ സംസാരിക്കുന്നു.

കുറ്റ്യാടി: എൻ.ഡി.എ കുറ്റ്യാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ജനപഞ്ചായത്ത് ബി.ജെ.പി സംസ്ഥാന വൈസ് ശോഭ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.

കേന്ദ്ര സർക്കാർ നടപ്പിലാക്കി വരുന്ന ജനകീയ പദ്ധതികൾ കേരളത്തിലെ എൽ.ഡി.എഫ് സർക്കാർ ജനങ്ങളിലേക്ക് എത്തിക്കുന്നില്ലെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു. ബി.ജെ.പി.കുറ്റ്യാടി പഞ്ചായത്ത് പ്രസിഡന്റ് പി.പി അനീഷ് അദ്ധ്യക്ഷത വഹിച്ചു.ബി.ഡി.ജെ.എസ് സംസ്ഥാന സെക്രട്ടറി ബാബു പൂതം പാറമുഖ്യ പ്രഭാഷണം നടത്തി. ബി.ജെ.പി കുറ്റ്യാടി നിയോജക മണ്ഡലം പ്രസിഡന്റ് ഒ.പി മഹേഷ്.കെ.എം രാജൻ, രാജഗോപാൽ പുറമേരി, കെ.കെ മോഹനൻ, വിനീത് നിട്ടൂർ, അനീഷ് കക്കട്ടിൽ പീടിക എന്നിവർ പ്രസംഗിച്ചു.