28
നാദാപുരം ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി കലോത്സവം വി.വി. മുഹമ്മദലി ഉദ്ഘാടനം ചെയ്യുന്നു.

നാദാപുരം: നാദാപുരം ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ ഭിന്നശേഷിക്കാർക്കായി കലോത്സവം നടത്തി. നൂറോളം മത്സരാർത്ഥികൾ കലോത്സവത്തിൽ പങ്കെടുത്തു .ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു . വൈസ് പ്രസിഡന്റ് അഖില മര്യാട്ട് അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി പേഴ്‌സൻമാരായ സി.കെ.നാസർ, എം.സി. സുബൈർ, ജനീദ ഫിർദൗസ്, മെമ്പർ പി.പി. ബാലകൃഷ്ണൻ, സെക്രട്ടറി എസ്‌.ഷാമില, ഐ.സി.ഡി. എസ്‌. സൂപ്പർവൈസർ വി.ശാലിനി, അസി.സെക്രട്ടറി പ്രേമാനന്ദൻ, പി. ടി. കെ. ആയിഷ, ആർ. നാരായണൻ, ടി.രവീന്ദ്രൻ, കെ.ടി.കെ ചന്ദ്രൻ, ടി. ഹരിദാസൻ എന്നിവർ പ്രസംഗിച്ചു.