കോഴിക്കോട് : ഡോക്യുമെന്ററി സംവിധായകൻ ഗോപാൽ മേനോൻ സംവിധാനം ചെയ്ത ഷോർട്ട് ഫിലിം മടിത്തട്ട് പ്രദർശനത്തിനൊരുങ്ങുന്നു. മൂന്നിന് രാവിലെ പത്തിന് കോഴിക്കോട് ശ്രീ തീയേറ്ററിലാണ് പ്രദർശനം. മാനസിക ശാരീരിക വെല്ലുവിളി നേരടുന്ന പെൺകുട്ടിയുടെ കഥ പറയുന്ന ചിത്രത്തിന്റെ നിർമാതാവ് ഹ്യുമാനിറ്റി ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹി പി.കെ.എം സിറാജാണ്. സ്റ്റേറ്ര് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെന്റലി ചലഞ്ച്ഡ് മുൻ ഡയറക്ടർ ഡോ. എം.കെ ജയരാജാണ് ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടർ. ദേവി അജിത്ത്, ജോളി ചിറയത്ത്, സരിത കുക്കു എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. റഫീക്ക് അഹമ്മദിന്റേതാണ് വരികൾ, വീതരാഗ് ഗോപിയാണ് സംഗീത സംവിധാനം.സംസ്ഥാന പുരസ്കാര ജേതാവ് പ്രതാപ് പി.നായർ ആണ് ഛായാഗ്രഹണം. വാർത്താ സമ്മേളനത്തിൽ ഗോപാൽ മേനോൻ, ഡോ. എം.കെ ജയരാജ് എന്നിവർ പങ്കെടുത്തു.