കൊയിലാണ്ടി: സംസ്ഥാന സർക്കാരിന്റെ "കാർഷിക വിപണി മുന്നോട്ട് " പദ്ധതിയുടെ ഭാഗമായി കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ സോളാർ ട്രൈ സൈക്കിളിൽ പച്ചക്കറി വിപണനം ആരംഭിച്ചു. ഊരള്ളൂർ അഗ്രോ സർവീസ് സെന്ററിന്റെ നേതൃത്വത്തിൽ നടക്കുന്ന വിപണനം കൊയിലാണ്ടി ടൗൺ ഹാൾ പരിസരത്ത് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു. നഗരസഭ സ്ഥിരംസമിതി ചെയർപേഴ്സൺ കെ.എ.ഇന്ദിര അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷൻ കെ.അഭിനീഷ്, അരിക്കുളം അഗ്രികൾച്ചർ ആൻഡ് അദർ വർക്കേഴ്സ് വെൽഫെയർ കോ ഓപ്പ് സൊസൈറ്റി പ്രസിഡന്റ് ജെ.എൻ പ്രേംഭാസിൻ, കൃഷി ഓഫീസർ പി.വിദ്യ, ബി.കെ.രജീഷ് കുമാർ, പി.മധുസൂദനൻ തുടങ്ങിയവർ പ്രസംഗിച്ചു.