വടകര: ഹരിതം വടകരയുടെ രണ്ടാമത് പുരസ്കാരം ഹരിത രത്നം 2023 നജീബ് കാന്തപുരം എം.എൽ.എ ക്ക് മുസ്ലിം ലീഗ് നിയമ സഭ പാർട്ടി സെക്രട്ടറി കെ.പി.എ മജീദ് എം.എൽ.എ കൈമാറി. ഇരുപത്തി അയ്യായിരം രൂപയും പ്രശസ്തി പത്രവുമാണ് പുരസ്കാരം. അഷ്റഫ് കോറോത്ത് അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എ കെ.കെ രമ മുഖ്യാതിഥിയായി. ജൂറി ചെയർമാൻ എം.സി വടകര അവാർഡ് ജേതാവിനെ പരിചയപെടുത്തി. കെ.പി.സി.സി മെമ്പർ ഐ മൂസ,ഗായകൻ താജുദ്ധീൻ വടകര, എൻ.പി അബ്ദുള്ള ഹാജി,പ്രൊഫ.പാമ്പള്ളി മഹമൂദ്, ഷംസീർ വി.പി, എം.ടി നാസർ , അൻസാർ മ്മകച്ചേരി, മുക്കാട്ട് മുഹമ്മദ് എന്നിവർ പ്രസംഗിച്ചു. ഷിജാർ. സി സ്വാഗതവും റാഷിദ് പനോളി നന്ദിയും പറഞ്ഞു.