കുറ്റ്യാടി: ലോക എയ്ഡ്‌സ് ദിനത്തിന്റെ ഭാഗമായി കുറ്റ്യാടി ഗവ.ആശുപത്രിയിൽ എയ്ഡ്സ് ദിനാചരണം നടത്തി. ആർ.എം.ഒ പ്രജിത്ത് ഉദ്ഘാടനം ചെയ്തു .എച്ച്.എസ് ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു. എച്ച്.ഐ രാജീവൻ സ്വാഗതം പറഞ്ഞു. ഡോ.സിന്ധു, ഡോ. ജുനൈദ്, ദീപ ,ലിജി എന്നിവർ പ്രസംഗിച്ചു.ജെ.എച്ച് ഐ.പ്രേമജൻ എയ്ഡ്‌സ് ദിനാചരണ പ്രതിജ്ഞ ചൊല്ലി.മൊകേരി കോളേജിൽ എൻ.എസ്.എസ് വിദ്യാർത്ഥികളുടെ വിവിധ പരിപാടികൾ നടന്നു.