നാദാപുരം: മുടവന്തേരി എസ്.വി. എൽ.പി. സ്കൂളിൽ ഗോർണിക്ക പ്രോഗ്രസീവ് ആർട്ട് ഗ്രൂപ്പിന്റെ ലയം പ്രകൃതിപഠന ചിത്രരചന ക്യാമ്പ് സംഘടിപ്പിച്ചു. തൂണേരി ഗ്രാമ പഞ്ചായത്ത് മെമ്പർ അജിത ജയൻ ചിത്രരചന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. യുവകലാസാഹിതി ഭാരവാഹി സന്തോഷ് കക്കാട് അദ്ധ്യക്ഷത വഹിച്ചു. ലിതിനേഷ് മുത്തു, ആർ.എം. ലിനീഷ് രാജ്, പി.സജിത് കുമാർ, സന്തോഷ് വട്ടോളി, കെ. ഇ. പവിത്രൻ, ബിനീഷ് ബാല, ലൗജിത്ത്, രാകേഷ് രാജ്, വവിഷലിനീഷ്, ഷീജ വത്സരാജ്, റീന കുറ്റാടി, ഷൈന വിനോദ്, രശ്മി, രേഷ്മ എന്നീ കലാകാരന്മാർ വിവിധ ചിത്രങ്ങൾ വരച്ചു.