മുക്കം: ലോക എയ്ഡ്‌സ് ദിനത്തിൽ ബി. പി. മൊയ്തീൻ ലൈബ്രറി ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം സി.സി. ആൻഡ്രൂസ് ഉദ്ഘാടനം ചെയ്തു. മേഖല സമതികൺവീനർ ബി.അലി ഹസ്സൻ അദ്ധ്യക്ഷത വഹിച്ചു.എ. പി. മുരളീധരൻ വിഷയാവതരണം നടത്തി. കാഞ്ചന കൊറ്റങ്ങൽ, ദാമോദരൻ കോഴഞ്ചേരി, പ്രഭാകരൻ മുക്കം,എം. എ. റുഖിയ, വിനു കാരമൂല, മീന തടത്തിൽ എന്നിവർ പങ്കെടുത്തു. തെച്യാട് അൽ ഇർഷാദ് ആർട്സ് ആൻറ് സയൻസ് വിമൻസ് കോളേജിൽ റഡ് റിബൺ ക്ലബ്ബ് ,ക്യാമ്പസ് ഓഫ് കോഴിക്കോട്, മുക്കം കമ്മ്യുണിറ്റി ഹെൽത്ത് സെൻറർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ എയ്ഡ്സ് ബോധവത്കരണ ക്യാംപയിന് തുടക്കം കുറിച്ചു.