 
കോഴിക്കോട്: റെയിൽവേ സ്റ്റേഷനിൽ ട്രോമാ കെയർ വളണ്ടിയർമാരുടെ സേവനം പുനരാരംഭിച്ചു. ഇതിന്റെ ആദ്യപടിയായി 103 പേർക്ക് രണ്ട് ബാച്ചുകളിലായി പരിശീലനം നൽകി. ട്രോമാ കെയർ സീനിയർ ഫാക്കൽറ്റി ഡോ. ലോകേശൻ നായരും സംഘവുമാണ് പരിശീലനത്തിന് നേതൃത്വം നൽകിയത്.റെയിൽവേ ഇൻസ്റ്റിറ്റിയൂട്ടിൽ നടന്ന പരിപാടി സ്റ്റേഷൻ ഡയറക്ടർ പി. അബ്ദുൾ അസീസ് ഉദ്ഘാടനം ചെയ്തു. ട്രോമാ കെയർ കോഴിക്കോട് പ്രസിഡന്റ് സി.എം. പ്രദീപ്കുമാർ അധ്യക്ഷത വഹിച്ചു. സി.കെ. ഹരീഷ്, ഡോ. ബ്രയോൺ ജോൺ, കെ.രാജഗോപാലൻ എന്നിവർ പ്രസംഗിച്ചു.