കോഴിക്കോട് : കോഴിക്കോടിന് സാഹിത്യ നഗരം പദവി ലഭിച്ചതിന്റെ ഭാഗമായി വിശ്വദർശൻ ചാരിറ്റബിൾ ട്രസ്റ്റ് സാമൂതിരി രാജ കെ.സി ഉണ്ണിയനുജൻ രാജയെ ആദരിച്ചു. തിരുവണ്ണൂർ അയോദ്ധ്യ അപ്പാർട്ട്‌മെന്റിലെ സാമൂതിരി രാജയുടെ വസതിയിൽ നടന്ന ചടങ്ങ് മനുഷ്യവകാശ കമ്മിഷൻ ചെയർമാൻ കെ. ബൈജുനാഥ് ഉദ്ഘാടനം ചെയ്തു. അഡ്വ. മഞ്ചേരി സുന്ദർരാജ് അദ്ധ്യക്ഷത വഹിച്ചു. ടി.ആർ.രാമവർമ്മ, സെന്റ് സേവിയേഴ്സ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. വർഗീസ് മാത്യു, ആറ്റക്കോയ പള്ളിക്കണ്ടി, ഡോ. ഇ.കെ ഗോവിന്ദ വർമ്മ രാജ, അഡ്വ. ഗോവിന്ദ് ചന്ദ്രശേഖർ എന്നിവർ പ്രസംഗിച്ചു. ട്രസ്റ്റ് ചെയർമാൻ ഒ. സ്‌നേഹരാജ് സ്വാഗതവും വിപിൻ ആചാര്യ നന്ദിയും പറഞ്ഞു.