kkkkkkkkk
സ്റ്റേറ്റ് എൻ.പി.എസ് എംപ്ലോയീസ് കളക്ടിവ് കേരള കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് സിവിൽ സ്റ്റേഷനിൽ നടന്ന പെൻഷൻ ജാഗ്രത ധർണ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം റഹ്മത് ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട് : പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കണമെന്ന് സ്റ്റേറ്റ് എൻ.പി.എസ് എംപ്ലോയീസ് കളക്ടീവ് കേരള ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സുപ്രീംകോടതി നിർദ്ദേശ പ്രകാരം സർക്കാർ പുറത്തുവിട്ട പുനഃ പരിശോധനാ സമിതി റിപ്പോർട്ടിൽ എൻ.പി.എസ് പിൻവലിക്കാൻ നിയമ തടസമില്ലെന്ന് പരാമർശിക്കുന്നുണ്ടെന്നും സിവിൽ സ്റ്റേഷനിൽ നടന്ന പെൻഷൻ ജാഗ്രത ധർണയിൽ നേതാക്ക ൾ വ്യക്തമാക്കി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം റഹ്മത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.കെ. റഹീസ് അദ്ധ്യക്ഷത വഹിച്ചു. പൊന്നുമണി കെ.കെ, അബ്ദുല്ലത്തീഫ് .പി, ഹരീഷ്.പി, അബ്ബാസ് പി.കെ, മണി, ബാബുരാജ് എന്നിവർ പ്രസംഗിച്ചു. പ്രജിത് കുമാർ സ്വാഗതവും നീരജ ഗോപാൽ നന്ദിയും പറഞ്ഞു.