കുന്ദമംഗലം: കുന്ദമംഗലം എ.എം എൽ.പി സ്കൂൾ നവതി ആഘോഷങ്ങൾക്ക്തുടക്കമായി. രണ്ട് മാസം നീണ്ടു നിൽക്കുന്ന ആഘോഷം അഡ്വ.പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.കെ.ഷമീൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവി, കെ.കെ.സി നാഷാദ്, പി .നജീബ്, സജിതാ ഷാജി, പി.കെ.ബാപ്പു ഹാജി, രവീന്ദ്രൻ കുന്ദമംഗലം, അരിയിൽ മൊയ്തീൻ ഹാജി, സക്കീർ ഹുസൈൻ, കെ.പി.സലാം, ഫാസിൽ, കായക്കൽ അഷ്റഫ്, എം.ബാബുമോൻ, മുഹമ്മദ് നസീം, എൻ.എം. യൂസഫ്, കെ.ടി.ബഷീർ, ജസ്ന ബഷീർ, മുജീബ് റഹ്മാൻ , മുജീബുദ്ധീൻ എന്നിവർ പ്രസംഗിച്ചു. പ്രധാനാദ്ധ്യാപിക നദീറ സ്വാഗതവും ഷാജു നന്ദിയും പറഞ്ഞു.