വടകര: എൽ.എസ്.എസ്, യു.എസ് എസ് പരീക്ഷകൾ ഫെബ്രുവരിയിൽ തന്നെ നടത്താൻ നടപടികൾ സ്വീകരിക്കണമെന്ന് കേരള സ്കൂൾ ടീച്ചേർസ് അസോ.വടകര ഉപജില്ല മുപ്പത്തിമൂന്നാം വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. ഡി.എ. കുടിശ്ശിക വിതരണം ചെയ്യുക, ഭിന്നശേഷി സംവരണത്തിൽ തടസ്സപ്പെട്ട അദ്ധ്യാപകനിയമന നടപടികൾ ത്വരിതപ്പെടുത്തുക എന്നീ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് കെ.സി. മഹേഷ് ഉദ്ഘാടനം ചെയ്തു. മിത്തു തിമോത്തി അദ്ധ്യക്ഷയായി. വി.ടി രതി സംഘടനറിപ്പോർട്ടും കെ.കെ.സിജൂഷ് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ല വൈസ് പ്രസിഡന്റ് വി.വി.വിനോദ്, വി.പി. സന്ദീപ്, മി. അനുരാജ്, കെ.രഞ്ചുമോൻ, കെ.അജിത, എം.അനീഷ് കുമാർ എം.എം ശ്രീജേഷ്, കെ.ബിനു, ടി. ഷൈജു, പി.കെ.ദിനിൽകുമാർ , ടി.മനോജ് കുമാർ , എന്നിവർ സംസാരിച്ചു.