കോഴിക്കോട് : ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റ് മൂന്നാം എഡിഷൻ 26 മുതൽ 29 വരെ നടക്കും. ബേപ്പൂർ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലും കോഴിക്കോട് ബീച്ചിലുമായാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.
കളക്ടറേറ്റിൽ നടന്ന സംഘാടക സമിതി യോഗത്തിൽ ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓൺലൈനായി പങ്കെടുത്തു. വാട്ടർ സ്‌പോർട്ടിന്റെ 30 ഓളം ഇനങ്ങൾ ഫെസ്റ്റിൽ ഉണ്ടാകും. ജില്ലാ കളക്ടർ സ്‌നേഹിൽ കുമാർ സിംഗ്, സബ്കളക്ടർ ചെൽസാസിനി .വി, എ.ഡി.എം സി. മുഹമ്മദ് റഫീഖ്, അസി. പൊലീസ് കമ്മിഷണർ എ.എം. സിദ്ദീഖ്, എ.കെ.അബ്ദുൽ ഹക്കീം, കെ.ആർ.പ്രമോദ്, കോർപ്പറേഷൻ സെക്രട്ടറി കെ.യു ബിനി, ഡി.ടി.പി.സി സെക്രട്ടറി നിഖിൽ ദാസ് എന്നിവർ പങ്കെടുത്തു.