news
പ്രസിഡണ്ട്നയീമ കുളമുള്ളതിൽ ഉദ്ഘാടനം ചെയ്യുന്നു.

ചേരാപുരം: വേളം ഗ്രാമ പഞ്ചായത്ത് അങ്കണവാടി കലോത്സവം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.സി ബാബു അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ പി സൂപ്പി സുമ മലയിൽ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ തായന ബാലാമണി, ഇ.പി സലിം, എം.സി മൊയ്തു, ചന്ദ്രൻ, ഷൈനി കെ.കെ, അസീസ് കെ, ബീന കോട്ടേമ്മൽ, അനീഷ പ്രതീഷ് രാഷ്ട്രീയ പാർട്ടി നേതാക്കളായ വി.പി അബ്ദുല്ല ,ശശി വി.പി, മoത്തിൽ ശ്രീധരൻ, സത്യൻ കെ, ബാല കൃഷണൻ നമ്പ്യാർ പ്രസംഗിച്ചു. സൂപ്ര വൈസർ നീതു കുര്യാക്കോസ് സ്വാഗതവും വാർഡ് മെമ്പർ അജ്ഞന സത്യൻ നന്ദിയും പറഞ്ഞു.