3
പടം: വളയം നവധ്വനി ആട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായി നടന്ന മെഡിക്കൽ ക്യാമ്പ് കോ- ഓർഡിനേറ്റർ സ്വാതി ഉദ്ഘാടനം ചെയ്യുന്നു.

വളയം: നവധ്വനി ആട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ വാർഷികാഘോഷത്തിന് തുടക്കമായി. പരിപാടികളുടെ ഭാഗമായി സൗജന്യ മെഡിക്കൽ ക്യാമ്പും രോഗ നിർണയവും നടത്തി. ഓർക്കാട്ടേരി ആശ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ നടന്ന ക്യാമ്പ് കോ- ഓർഡിനേറ്റർ സ്വാതി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് മെമ്പർ പി.പി. സിനില അദ്ധ്യക്ഷത വഹിച്ചു. ഡോ. നിധീപ് പി.വി, ഡോ.ആകാശ് ദീപ്, ഡോ. ആദിൽ, ഡോ. രോഷിമ, ടി. കണാരൻ, ടി.കെ. രാജീവൻ, എ.കെ. ശരത്ത് എന്നിവർ പ്രസംഗിച്ചു. കെ.കെ. ശ്രീജിത് സ്വാഗതവും ടി.പി. ലിജിൻ നന്ദിയും പറഞ്ഞു.

വാർഷികാഘോഷം ഡിസംബർ 10 ന് ഗ്രാമോത്സവമായി നടക്കും.