പേരാമ്പ്ര : 62-ാ മത് റവന്യൂ ജില്ല കലോത്സവത്തിന്റെ വെബ് സൈറ്റ് ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ സി. മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. കലോത്സവവുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും ബെവ് സൈറ്റിൽ ലഭ്യമാണ്. ഓരോ വേദികളും അവിടേക്കുള്ള വഴിക്കും പേരുകളും പേരുകളുടെ ചരിത്രവും മത്സര ഫലങ്ങളും സൈറ്റിൽ ലഭ്യമാവും. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ.കെ. വിനോദൻ അദ്ധ്യക്ഷത വഹിച്ചു. ഷാജു പി. കൃഷ്ണൻ, ടി. അശോക് കുമാർ, സജീവർ വടകര, ടി.കെ. പ്രവീൺ, ചിത്ര രാജൻ, പി. രാമചന്ദ്രൻ, അരുൺ അലക്സാണ്ടർ, വി.ബി. രാജേഷ്, അർജ്ജുൻ കറ്റയാട്ട്, ഇ.കെ. സുരേഷ്, കെ. സജീഷ്, ഇ. ബാലകൃഷ്ണൻ , രാജൻ വർക്കി, മനോജ് ആവള തുടങ്ങിയവർ സംബന്ധിച്ചു.