പേരാമ്പ്ര: കിഴക്കൻ മലയോര മേഖലകളിൽ യാത്രാക്ലേശം രൂക്ഷമായതായി വ്യാപക പരാതി .കോടിക്കണക്കിന് രൂപ മുടക്കി റോഡുകളും പാലങ്ങളും നിർമ്മിച്ചെങ്കിലും പല മേഖലകളിലേക്കും സമയത്തിന് ബസില്ല .ഈ സാഹചര്യത്തിൻ കൂടുതൽ കെ.എസ്.ആർ.ടി.സി ബസുകൾ അനുവദിക്കണമെന്ന ആവശ്യം ശക്തമായി .പേരാമ്പ്ര താനിക്കണ്ടി,ചക്കിട്ടപാറ, പെരുവണ്ണാമൂഴി ആവടുക്ക, പന്തിരിക്കര കോക്കാട്, കായണ്ണ ബാലുശേരി, പേരാമ്പ്ര കായണ്ണ,പേരാമ്പ്ര പൂഴിത്തോട്, റൂട്ടുകളിൽ ആവശ്യത്തിന് ബസില്ലെന്നാണ് പരാതി. സ്കൂൾ സമയങ്ങളിലാണ് കടുത്ത യാത്രാദുരിതം അനുഭവപ്പെടുന്നത്. സമാന്തര സർവീസുകളെയാണ് ഇവിടങ്ങളിൽ പലപ്പോഴും ആശ്രയിക്കുന്നത്. കൂരാച്ചുണ്ട് പോലുള്ള
മലയോര മേഖലകളിൽ ആവശ്യത്തിന് കെ.എസ്.ആർ.ടി.സി എത്തുന്നില്ലെന്ന് ആരോപണവുമുയരുന്നു. കൂരാച്ചുണ്ട് റൂട്ടിൽ നിരവധി കെ.എസ്.ആർ.ടി.സി ബസുകൾ മുൻകാലങ്ങളിൽ സർവീസ് നടത്തിയിരുന്നെന്നും നിലവിൽ നാമമാത്ര സർവീസാണ് ഉള്ളതെന്നും നാട്ടുകാർ പറഞ്ഞു .മുൻപ് അഞ്ചുമണിക്കുണ്ടായിരുന്ന പിറവം ബസ് വളരെ അധികം ഉപകാരപ്പെട്ടതായിരുന്നു. ഇപ്പോൾ ഇത് സർവീസ് നിർത്തി. കായണ്ണ വഴി ഓടിയിരുന്ന ബസ് കോവിഡിന് ശേഷം ഓടിയിട്ടില്ല. മറ്റുപലതും കാരണമില്ലാതെ
ഓട്ടം നിർത്തുന്നതായും നാട്ടുകാർ പറഞ്ഞു .പേരാമ്പ്രയിൽ 5 മുതൽ ജില്ലാ സ്കൂൾ കലോത്സവം തുടങ്ങുകയാണ് ആവശ്യത്തിന് ബസുകൾ അനുവദിച്ച് യാത്രാ ദുരിതം പരിഹരിക്കണമെന്നാണ് വിദ്യാർത്ഥികൾ ഉൾപ്പെടെ ആവശ്യപ്പെടുന്നത് .
കെ.എസ്.ആർ.ടി.സി ഗ്രാമവണ്ടി യാഥാർത്ഥ്യമാക്കി
മലയോരത്തെ യാത്രാക്ലേശം പരിഹരിക്കണം:
കെ ബിജു (പൊതുപ്രവർത്തകൻ)