1
1

കോഴിക്കോട്: ബാബരി അനീതിയുടെ 31 വർഷങ്ങൾ എന്ന തലക്കെട്ടിൽ നാളെ ഫാഷിസ്റ്റ് വിരുദ്ധ ദിനം ആചരിക്കുമെന്ന് എസ്.ഡി.പി.ഐ കോഴിക്കോട് ജില്ലാ സെക്രട്ടറി പി.ടി അഹമ്മദ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ പുതിയ ബസ് സ്റ്റാന്റ്, വടകര എന്നിവിടങ്ങളിൽ സായാഹ്ന സംഗമങ്ങൾ സംഘടിപ്പിക്കും. ബസ് സ്റ്റാൻഡ് പരിസരത്ത് സംഘടിപ്പികുന്ന സായാഹ്ന സംഗമത്തിൽ ദേശീയ സെക്രട്ടറിയേറ്റ് അംഗം സി.പി.എ ലത്തീഫ്, ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി, വൈസ് പ്രസിഡണ്ട് വാഹിദ് ചെറുവറ്റ, സെക്രട്ടറിമാരായ പി.ടി അഹമ്മദ്, റഹ്മത്ത് നെല്ലോളി, കെ. ഷെമീർ, ട്രഷറർ ടി.കെ അസീസ്, സലീം കാരാടി, പി.വി ജോർജ്, അബ്ദുൽ ഖയ്യും, വിമൻ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ ജനറൽ സെക്രട്ടറി ഷബ്ന ടി.പി, ഹുസ്സൈൻ മണക്കടവ് തുടങ്ങിയവർ പങ്കെടുക്കും.