jkdg
സാന്ത്വനം കമ്മറ്റിയുടെയും മലബാർ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പിൽ നിന്നും

ചേളന്നൂർ : ചേളന്നൂർ 8/4 സുന്നി ജുമാ മസ്ജിദ് സാന്ത്വനം കമ്മറ്റിയുടെയും മലബാർ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും സംഘടിപ്പിച്ചു. വിവിധ വിഭാഗങ്ങളിലായി ഇരുന്നൂറോളം ആളുകൾ ക്യാമ്പിൽ പങ്കെടുത്തു.സുന്നി ജുമാ മസ്ജിദ് മഹല്ല് പ്രസിഡന്റ് എം. അബുദുൽ റസാഖ് അദ്ധ്യക്ഷത വഹിച്ചു. ചേളന്നൂർ പഞ്ചായത്ത് പ്രസിഡന്റ് നൗഷീർ പി.പി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ഷാഫി സഖാഫി മലയമ്മ, എം.പി ഇല്യാസ് ഹാജി, വി.കെ ഷഹനാസ്, എം. പ്രകാശൻ, സന്ദീപ്, കെ.പി അൻസൂർ, തുടങ്ങിയവർ പ്രസംഗിച്ചു.