കോഴിക്കോട്: ഓൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗ്ഗിസ്റ്റ് അസോസിയേഷൻ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ജനറൽ ബോഡിയോടനുബന്ധിച്ച് 'കെമിസ്റ്റ് കാർണിവൽ' കുടുംബ സംഗമം സംഘടിപ്പിക്കുന്നു. പത്തിന് ബാലുശ്ശേരി ശ്രീ ഗോകുലം കൺവെൻഷൻ സെന്ററിൽ നടക്കുന്ന പരിപാടി വൈകിട്ട് മൂന്നിന് സംസ്ഥാന പ്രസിഡന്റ് എ.എൻ. മോഹനൻ പതാക ഉയർത്തി ഉദഘാടനം ചെയ്യും. സംസ്ഥാന ഡ്രഗ്ഗ് കൺട്രോളർ സുജിത്ത് കുമാർ മുഖ്യാതിഥിയാകും. ചടങ്ങിൽ മുതിർന്ന അംഗങ്ങളെ ആദരിക്കുകയും പഠനത്തിൽ ഉയർന്ന വിജയം കരസ്ഥമാക്കിയവരെ അനമോദിക്കുകയും ചെയ്യും. തുടർന്ന് വിവിധ കലാപരിപാടികളും സംഘടിപ്പിക്കും. വാർത്താസമ്മേളനത്തിൽ ടി.പി. കൃഷ്ണൻ, സി. ശിവരാമൻ, രഞ്ജിത്ത് ദാമോദരൻ, കെ.ടി. രഞ്ജിത്ത്, സാംസൺ. എം. ജോൺ പങ്കെടുത്തു.