news
കുറ്റ്യാടി: നമ്മുടെ പ്രദേശങ്ങളിൽ അപൂർവമായി മാത്രം കാണുന്ന മാക്കാച്ചിക്കാടയെന്ന പക്ഷിയെ ജാനകിക്കാട് പരിസരങ്ങളിൽ കണ്ടെത്തി. മൈനയുടെ വലുപ്പം മാത്രമുള്ള ഈ പക്ഷിയെ തവളവായൻ എന്ന പേരിൽ കൂടി അറിയപ്പെടുന്നു. ശ്രീലങ്കയിലും പശ്ചിമഘട്ടത്തിലും കാണപ്പെടുന്ന ഇവ കേരളത്തിൽ കൂടുതലുള്ളത് എറണാകുളം തട്ടേക്കാട് പക്ഷി സങ്കേ തത്തിലാണ്. ഉണങ്ങിയ ഇലയ്ക്ക് സമാനമായ നിറമായതിനാൽ പകൽ ഇവയെ കണ്ടെത്തുക പ്രയാസമാണ്. ആൺപക്ഷിക്ക്ചാരനിറവും പെൺപക്ഷിക്ക് തവിട്ടുനിറവുമാണ്. പകൽ കാഴ്ച കുറവായതിനാൽ രാത്രിയാണ് ഇരപിടിക്കു ന്നത്. ഷഡ്പദങ്ങളും ചെറു പ്രാണികളുമാണ് ഇവയുടെ പ്രധാന ഭക്ഷണം. മരച്ചില്ലകൾക്കിടയിൽ ഉണങ്ങിയ ഇലകളോട് ചേർന്നിരുന്നാണ് പകൽ സമയങ്ങളിൽ ഇവ വിശ്രമിക്കുന്നത്. മൂങ്ങയുടെ മുഖത്തിൻ്റെ സാമ്യത കാണാം .ഒരു വര്‍ഷത്തില്‍ ഒരു മുട്ട മാത്രം ഇടും . മുട്ട വിരിയാന്‍ ഒരു മാസം വേണം . ചെറിയ നാരുകള്‍ കൊണ്ട് മരത്തിലാണ് കൂട് കൂട്ടാറുള്ളത്.പശ്ചിമഘട്ടത്തില്‍ ഈ പക്ഷിയെ കണാറുണ്ടെന്ന് നിരീക്ഷകർ പറയുന്നു. ആയിരത്തി എണ്ണുറുകളിൽ ശ്രീലങ്കയിലാണ് ഇതിനെ ആദ്യമായി കണ്ടെത്തിയ തെന്നാണ് പറയപെടുന്നത്. തട്ടേക്കാട്‌ പക്ഷി സങ്കേതത്തിലും പറമ്പിക്കുളം,ഷോളയാര്‍, ശബരിമല, സൈലന്റ് വാലി തുടങ്ങിയ വനങ്ങളിലും മാക്കാച്ചിക്കാടയെ കാണാന്‍ കഴിയും. രണ്ട് ദിവസം മുൻപ്പ് ജാനകി കാടിനകത്ത് പ്രതേക പക്ഷിയുടെ ശബ്ദം കേട്ടതിനെ തുടർന്ന് വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ രംഗീത് വി.പിയുടെയും, ജാനകിക്കാട് എക്കോ ടൂറിസം ഗൈഡ് എ.സുധീഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ദീപേഷ് എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തിയപ്പോഴാണ് മക്കാച്ചിക്കാടയാണെന്ന് അറിയുന്നത് ഏകദേശം അൻപതിലധികം പക്ഷികൾ ഉണ്ടെന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞതെന്ന് ഇവർ പറഞ്ഞു. പടം. മരുതോങ്കര ജാനകിക്കാടിൽ കണ്ടെത്തിയ മക്കാച്ചി കാട

കുറ്റ്യാടി: ജാനകിക്കാട്ടിൽ വിരുന്നെത്തി മാക്കാച്ചിക്കാട. ഉൾവനങ്ങളിൽ മാത്രമ കണ്ടുവരുന്ന അപൂർവ്വയിനം പക്ഷിയാണ് ഇവ. രണ്ട് ദിവസം മുൻപ് ജാനകി കാടിനകത്ത് പ്രത്യേക പക്ഷിയുടെ ശബ്ദം കേട്ടതിനെ തുടർന്ന് വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ രംഗീത് വി.പിയുടെയും, ജാനകിക്കാട് എക്കോ ടൂറിസം ഗൈഡ് എ.സുധീഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ദീപേഷ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മാക്കാച്ചിക്കാടയുടെ സാന്നിദ്ധ്യം കണ്ടെത്തിയത്.

ഏകദേശം അൻപതിലധികം പക്ഷികൾ ഉണ്ടെന്നാണ് കരുതുന്നത്. മൈനയുടെ വലുപ്പം മാത്രമുള്ള ഈ പക്ഷി തവളവായൻ എന്നും അറിയപ്പെടുന്നു. ശ്രീലങ്കയിലും പശ്ചിമഘട്ടത്തിലും കാണപ്പെടുന്ന ഇവ കേരളത്തിൽ കൂടുതലുള്ളത് എറണാകുളം തട്ടേക്കാട് പക്ഷി സങ്കേതത്തിലാണ്. ഉണങ്ങിയ ഇലയ്ക്ക് സമാനമായ നിറമായതിനാൽ പകൽ ഇവയെ കണ്ടെത്തുക പ്രയാസമാണ്. ആൺപക്ഷിക്ക് ചാരനിറവും പെൺപക്ഷിക്ക് തവിട്ടുനിറവുമാണ്. പകൽ കാഴ്ച കുറവായതിനാൽ രാത്രിയാണ് ഇരപിടിക്കുന്നത്. ഷഡ്പദങ്ങളും ചെറു പ്രാണികളുമാണ് ഇവയുടെ പ്രധാന ഭക്ഷണം. മരച്ചില്ലകൾക്കിടയിൽ ഉണങ്ങിയ ഇലകളോട് ചേർന്നിരുന്നാണ് പകൽ സമയങ്ങളിൽ ഇവ വിശ്രമിക്കുന്നത്. മൂങ്ങയുടെ മുഖത്തിൻ്റെ സാമ്യത കാണാം .ഒരു വർഷത്തിൽ ഒരു മുട്ട മാത്രം ഇടും . മുട്ട വിരിയാൻ ഒരു മാസം വേണം . ചെറിയ നാരുകൾ കൊണ്ട് മരത്തിലാണ് കൂട് കൂട്ടാറുള്ളത്.ആയിരത്തി എണ്ണുറുകളിൽ ശ്രീലങ്കയിലാണ് ഇതിനെ ആദ്യമായി കണ്ടെത്തിയ തെന്നാണ് പറയപെടുന്നത്. തട്ടേക്കാട്‌ പക്ഷി സങ്കേതത്തിലും പറമ്പിക്കുളം,ഷോളയാര്‍, ശബരിമല, സൈലന്റ് വാലി തുടങ്ങിയ വനങ്ങളിലും മാക്കാച്ചിക്കാടയെ കാണാൻ കഴിയും.