1
ജില്ലാ സ്കൂൾ കലോത്സവത്തിന്റെ രജിസ്ട്രേഷൻ കമ്മിറ്റി ഓഫീസ് രജിസ്ട്രേഷൻ കിറ്റ് കോഴിക്കോട് സിറ്റി സബ് ജില്ലയുടെ കൺവീനർക്ക് നൽകി ഡി.ഡി.ഇ.സി മനോജ് കുമാർ ഉദ്ഘാടനം ചെയ്യുന്നു.

പേരാമ്പ്ര: കൗമാരം പീലി വിടർത്തും. പേരാമ്പ്രയ്ക്ക് ഇന്ന് മുതൽ നാല് ഉറങ്ങാ രാപ്പകലുകൾ. റവന്യൂ ജില്ലാ കലോത്സവത്തിന് ഇന്ന് തുടക്കമാകുന്നതോടെ നാടും നഗരവുമെല്ലാം ഉത്സവലഹരിയിലാണ്. കുച്ചുപ്പുടിയും ഭരതനാട്യവും ഒപ്പനയും ഉയർത്തുന്ന താളമേളങ്ങൾക്കൊപ്പം ഒരു നാടും നഗരവും ചുവടുവെയ്ക്കുന്ന കാഴ്ചയാണ് പേരാമ്പ്രയിൽ. 309 ഇനങ്ങളിലായി 17 ഉപജില്ലകളിൽ നിന്നുള്ള പതിനായിരത്തോളം വിദ്യാർത്ഥികളാണ് മാറ്റുരയ്ക്കുന്നത്. രാവിലെ 11മണിക്ക് നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ മേള ഉദ്ഘാടനം ചെയ്യും. ടി.പി രാമകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. വിവിധ വേദികൾ മത്സരാർത്ഥികളെയും അദ്ധ്യാപകരെയും വിധികർത്താക്കളെയും കലാസ്വാദകരേയും വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു. ഒരുക്കങ്ങൾക്കായി വിവിധ സബ് കമ്മിറ്റികളും, സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ്, എൻ.സി.സി ഗ്രൂപ്പുകളും സജ്ജമായി. ഹരിത ചട്ടം പാലിച്ചാണ് കലോത്സവം നടക്കുന്നത്. നഗരിയിലെത്തുന്നവർക്ക് ഭക്ഷണത്തിനുള്ള ഒരുക്കങ്ങളും പൂർത്തിയായി. ഒരേ സമയത്ത് 3000 പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സംവിധാനമാണ് ഒരുക്കിയത്. ഇതിനുള്ള സബ് കമ്മിറ്റികളും സജ്ജമാണ്. സ്റ്റേജിതര മത്സരങ്ങൾ ഇന്നലെ ആരംഭിച്ചു.

കഥാരചന, കവിതാ രചന, കാപ്ഷൻ രചന, ഉപന്യാസം, സമസ്യ പുരാണം, ഗദ്യപാരായണം, സിദ്ധരൂ പോച്ചാരണം, പ്രശ്‌നോത്തരി, ഗദ്യ വായന, തർജ്ജമ, പദപ്പയറ്റ്, പദ കേളി, പോസ്റ്റർ നിർമാണം, നിഘണ്ടു നിർമ്മാണം, ക്വിസ് തുടങ്ങിയ മത്സരങ്ങളാണ് ഞായറാഴ്ച്ച നടന്നത്. 21 വേദികളിൽ നടന്ന സ്റ്റേജിതര മത്സരങ്ങളുടെ തുടർച്ചയായാണ് ഇന്ന് മത്സരം നടക്കുന്നത് . നേരത്തെ 4ാം തിയതി നടത്താൻ നിശ്ചയിച്ചിരുന്ന മത്സരങ്ങൾ സ്​കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഇന്നലെ ഒഴിവാക്കി ഇന്നത്തേക്ക് മാറ്റുകയായിരുന്നു

ആകെ19 വേദികൾ

പേരാമ്പ്ര എച്ച്എസ്എസ് മൈതാനിയിൽ6 ഉം നഗരത്തിൽ ദക്ഷിണാമൂർത്തി ഹാൾ, ജിയുപിഎസ് പേരാമ്പ്ര, ബഡ്‌​സ് സ്​കൂൾ, ദാറുന്നുജും ആർട് ആന്റ് സയൻസ് കോളേജ്, എൻ.ഐ.എം എൽ.പി സ്​കൂൾ, സെന്റ് ഫ്രാൻസിസ് ,ഇംഗ്ലീഷ് മീഡിയം ഹൈസ്​കൂൾ, സികെജിഎം ഗവ കോളേജ് എന്നിവിടങ്ങളിലാണ് വേദികൾ ഒരുക്കിയത്

വാഹന സൗകര്യങ്ങൾ സജ്ജീകരിച്ചു

പേരാമ്പ്ര: റവന്യൂ ജില്ലാ സ്​കൂൾ ലോത്സവ നഗരിയിലേക്ക്മത്സരാർത്ഥികൾക്കും മറ്റ് യാത്രക്കാർക്കുമായുള്ള വാഹന സൗകര്യങ്ങൾ സജ്ജീകരിച്ചതായി ട്രാൻസ്‌​പോർട്ടിങ് കമ്മറ്റി അറിയിച്ചു. മുഖ്യ വേദിയായ പേരാമ്പ്ര ഹയർസെക്കൻഡറി സ്​കൂളിൽ നിന്നും ടൗണിലെ വിവിധ ഭാഗങ്ങളിലുള്ള വേദികളിലേക്ക് മത്സരാർത്ഥികൾക്ക് സൗജന്യ യാത്രായാണ് ഒരുക്കിയിരിക്കുന്നത്. ഇതിനായി പേരാമ്പ്ര ഹയർസെക്കൻഡറി സ്​കൂളിന്റെയും എൻ.ഐ.എം എൽ.പി സ്​കൂളിന്റെയും ഉൾപ്പെടെ മൂന്ന് സ്​കൂൾ ബസുകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.സൗജന്യ ബസ് യാത്രയുടെ ഫ്‌​ളാഗ് ഓഫ് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ സി മനോജ്കുമാർ നിർവഹിച്ചു. മത്സരാർത്ഥികൾക്കും അനുഗമിക്കുന്നവർക്കും സൗജന്യ യാത്രയ്ക്ക് 9562250120 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്.

ഇതിനു പുറമെ കാണികൾ ഉൾപ്പെടെ ലോത്സവ നഗരിയിൽ എത്തിച്ചേരുന്ന മറ്റുള്ളവർക്കായ് ഓരോ വേദിക്കും പുറത്തായ് 10 ഓളം ഓട്ടോറിക്ഷകൾ സജ്ജീകരിച്ചു. ഇവയ്ക്ക് നിശ്ചിത സംഖ്യമാത്രം സർവ്വീസ് ചാർജ്ജായി ഈടാക്കാനാണ് തീരുമാനം. ഈ വാഹനങ്ങളിലെ ഡ്രൈവർമാർക്കായി പ്രത്യേക ബാഡ്ജ് നൽകും. ഈ വാഹനങ്ങളുടെ സൗകര്യം രാത്രി വളരെ വൈകിയും ഉണ്ടായിരിക്കും.ലോത്സവത്തിനോട് പ്രത്യേക താൽപര്യം പ്രകടിപ്പക്കുന്ന ചില സംഘടനകളും തിരക്കുള്ള ദിവസങ്ങളിൽ പ്രത്യേക വാഹന സൗകര്യം ഏർപ്പെടുത്തുമെന്ന് അറിയിച്ചതായും കമ്മറ്റി ഭാരവാഹികൾ പറഞ്ഞു.

@ സൗജന്യ യാത്രയ്ക്ക് വിളിക്കാം 9562250120

വെബ് സൈറ്റ് സജ്ജം

പേരാമ്പ്ര : 62​ാ മത് റവന്യൂ ജില്ല ലോത്സവത്തിന്റെ പ്രത്യേകവെബ് സൈറ്റ് സജ്ജമായി .ലോത്സവവുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും ബെവ് സൈറ്റിൽ ലഭ്യമാണ്. ഓരോ വേദികളും അവിടേക്കുള്ള വഴിക്കും പേരുകളും പേരുകളുടെ ചരിത്രവും മത്സര ഫലങ്ങളും സൈറ്റിൽ ലഭ്യമാവും.

വേദികളിൽ ഇന്ന്

വേദി 1 :സബർമതി (സ്കൂൾ ഗ്രൗണ്ട് താഴെ) ഉദ്ഘാടന സമ്മേളനം

തിരുവാതിരക്കളി, (ഹയർസെക്കൻഡറി), തിരുവാതിരക്കളി (ഹൈസ്കൂൾ)

വേദി 2 . ഫീനിക്സ് (സ്കൂൾ ഗ്രൗണ്ട് മുകളിൽ )

കേരളനടനം, (ഹൈസ്കൂൾ) ആണ് കുട്ടികൾ)

കേരള നടനം ഹയർസെക്കൻഡറി ആൺകുട്ടികൾ)

കേരള നടനം ഹയർ സെക്കണ്ടറി പെൺകുട്ടികൾ

വേദി 3 .ധരാസന (പ്ലസ് ടൂ ഗ്രൗണ്ട് )ഭരതനാട്യം ഹൈസ്കൂൾ, (പെൺകുട്ടികൾ) ഭരതനാട്യം യു.പി, ഭരതനാട്യം ഹയർസെക്കണ്ടറി (പെൺകുട്ടികൾ)

വേദി 4.സേവാഗ്രാം (ദക്ഷിണാമൂർത്തി ഹാൾ) മാപ്പിളപ്പാട്ട് (യു .പി)

വട്ടപ്പാട്ട് (ഹയർ സെക്കണ്ടറി) ഒപ്പന (യു.പി)

വേദി 5.ടോൾസ് റ്റോയി ഫാം (ഇറിഗേഷൻ ഓഫിസിനു സമീപം) കഥകളി സിങ്കിൾ ഹൈസ്കൂൾ (ആൺകുട്ടികൾ) കഥകളി സിങ്കിൾ ഹൈസ്കൂൾ (പെൺകുട്ടികൾ) കഥകളി സിങ്കിൾ ഹയർ സെക്കണ്ടറി (പെൺകുട്ടികൾ)കഥകളി ഗ്രൂപ്പ് ഹൈസ്കൂൾ, കഥകളി ഗ്രൂപ്പ് ഹയർ (സെക്കണ്ടറി).

വേദി 6 .വൈക്കം (അങ്കണവാടിക്ക് സമീപം) പദ്യം മലയാളം (ഹൈസ്കൂൾ), പദ്യം മലയാളം (യു.പി) പദ്യം മലയാളം ഹയർ സെക്കണ്ടറി വേദി

(7) ഗുരുവായൂർ ജി.യുപി സ്ക്കൂൾ നാടോടി നൃത്തം,​ ഹയർ സെക്കണ്ടറി ആൺകുട്ടികൾ നാടോടി നൃത്തം യു.പി നാടോടി നൃത്തം ഹയർ സെക്കണ്ടറി പെൺകുട്ടികൾ

വേദി 8 .ബോംബേസീഡ് ഫാമിനു സമീപം മോണോ ആക്ട്

(യു .പി) മോണോ ആക്ട് ഹൈസ്കൂൾ (ആൺകുട്ടികൾ)മോണോ ആക്ട് ഹൈസ്കൂൾ (പെൺകുട്ടികൾ) മോണോ ആക്ട് ഹയർ സെക്കൻഡറി (പെൺകുട്ടികൾ) മോണോ ആക്ട് ഹയർ സെക്കൻഡറി (ആൺകുട്ടികൾ)

വേദി 9. നവഖാലി (ബസ്സ്റ്റോപ്പിനു സമീപം) പദ്യം ചൊല്ലൽ ഹിന്ദി (ഹൈസ്കൂൾ )പദ്യം ചൊല്ലൽ ഹിന്ദി (യു.പി )പദ്യം ചൊല്ലൽ ഹിന്ദി (ഹയർ സെക്കൻഡറി)

വേദി10. രാജ്ഘട്ട് (കാൻടീൻ സമീപം) പദ്യം ചൊല്ലൽ തമിഴ് (ഹയർ സെക്കൻഡറി) പദ്യം ചൊല്ലൽ തമിഴ് (ഹൈസ്കൂൾ)പദ്യം ചൊല്ലൽ തമിഴ് (യുപി) പ്രസംഗം തമിഴ് (യു പി ) പ്രസംഗം തമിഴ് ഹൈസ്കൂൾ വേദി 11 .പയ്യന്നൂർ ഹയർ സെക്കൻഡറി ഉർദു

(യു.പി) പദ്യം ഉറുദു (ഹൈസ്കൂൾ) പദ്യം ഉറുദു (ഹയർ സെക്കൻഡറി)പ്രസംഗം ഉറുദു (ഹൈസ്കൂ

ൾ) പ്രസംഗം ഉറുദു (ഹൈസ്കൂൾ) പ്രസംഗം ഉറുദു (ഹയർ സെക്കൻഡറി )

വേദി 12 - പാക്കനാർ പൂരം (ബഡ്സ് സ്ക്കൂൾ) ഓടക്കുഴൽ (ഹൈസ്കൂൾ) ഓടക്കുഴൽ (ഹയർ സെക്കൻഡറി) നാദസ്വരം (ഹൈസ്കൂൾ) നാദസ്വരം (ഹയർ സെക്കണ്ടറി)

വേദി13. വടകര (ചെറുവണ്ണൂർ റോഡ് ) പ്രസംഗം കന്നട (യുപി) പ്രസംഗം (ഹൈസ്കൂൾ), യക്ഷഗാനം (ഹൈസ്കൂൾ) പദ്യം കന്നട (യുപി) പദ്യം കന്നട ഹൈസ്ക്കൂൾ പദ്യം കന്നട ഹയർ സെക്കണ്ടറി

വേദി 14 .അഹമ്മദാബാദ് (ദാറുന്നുജൂം കോളേജ് ഗൗണ്ട് ) നാടകം ഹൈസ്കൂൾ

വേദി15.ചമ്പാരൻ (എൻ.ഐ എം എൽ പി സ്ക്കൂൾ താഴെ) അറബിക് സാഹിത്യോത്സവം ,കഥ പറയൽ (യു.പി) സംഘഗാനം അറബിക് ട്രയു.പി)സംഘഗാനം അറബിക് (ഹൈസ്കൂൾ)

വേദി16. പീറ്റർ മാരിസ് ബർഗ് (എൻഐ എം എൽ പി സ്ക്കൂൾ മുകളിൽ) അറബിക് സാഹിത്യോൽസവം ഖുർ-ആൻ പാരായണം (യു.പി) ഖുർ-ആൻ പാരായണം (ഹൈസ്കൂൾ) മോണോ ആക്ട് (യു.പി )മോണോ ആക്ട് (ഹൈസ്കൂൾ)

വേദി 17.അമൃത സർ (സെന്റ് ഫ്രാൻസിസ് സ്കൂൾ താഴെ) സംസ്ക്യുതോൽസവം നാടകം സംസ്കൃ തം (ഹൈസ്കൂൾ)

വേദി18.ബൽഗാം (സെൻ്റ് ഫ്രാൻസിസ് സ്കൂൾ മുകളിൽ സംസ്കൃ

തോൽസവംസംഘഗാനം (യു.പി )വന്ദേമാതരം (യു.പി) കഥാകഥനം (യു പി ) ഗാനാലാപനം യു.പി (ആൺകുട്ടികൾ) ഗാനാലാപനം യു.പി (പെൺകുട്ടികൾ)