1
1

കോഴിക്കോട്: ലോക മണ്ണ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് പെരുമണ്ണ ഗ്രാമപഞ്ചായത്തിൽ പി.ടി.എ റഹീം എം.എൽ.എ നിർവഹിക്കും. പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി പൂത്തലത്ത് അദ്ധ്യക്ഷത വഹിക്കും. ഗ്രാമപഞ്ചായത്തിലെ കർഷകർക്കുള്ള സോയിൽ ഹെൽത്ത് കാർഡ് വിതരണം ജില്ലാ പഞ്ചായത്തംഗം രാജീവ് പെരുമൺപുറ നിർവഹിക്കും. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവി മുഖ്യപ്രഭാഷണം നടത്തും.

ലോകമണ്ണ് ദിനത്തോടനുബന്ധിച്ച് സ്‌കൂൾ വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുന്നതിനായി എൽ.പി, യു.പി,എച്ച്എസ് തലത്തിലുള്ള വിദ്യാർത്ഥികൾക്കായി നടത്തിയ ക്വിസ്, ചിത്രരചന മത്സരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ നിർവഹിക്കും. കർഷകർക്കായി 'മണ്ണ് ജലസംരക്ഷണ മാർഗങ്ങൾ' വിഷയത്തിൽ റിട്ട.ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ പി.യു. ദാസ്, ക്ലാസെടുക്കും.