1
q

കുറ്റ്യാടി: നാട്ടകം കലാസാംസ്കാരിക വേദിയുടെ കെട്ടിട നിർമ്മാണ ഫണ്ട് സമാഹരണത്തിനായി സഭ വടകരയും നാട്ടകം കലാസാംസ്കാരിക വേദിയും ചേർന്ന് നടത്തുന്ന സംസ്ഥാന പ്രൊഫ ഫണ്ട് നാടകോത്സവം അരൂർ നടേമ്മലിൽ പ്രത്യേകം സജീകരിച്ച ഓഡിറ്റോറിയത്തിൽ 7 മുതൽ 13വരെ നടക്കും.10ന് വൈകീട്ട് 6 മണിക്ക് കെ.പി.കുഞ്ഞമ്മദ് കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്യും. പുറമേരി പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ജ്യോതി ലക്ഷ്മി അദ്ധ്യക്ഷത വഹിക്കും. വ്യവസായി നാസർ നെല്ലോളി കണ്ടിയെ ആദരിക്കും. വി.കെ സുരേഷ് ബാബു കൂത്ത്പറമ്പ് മുഖ്യ പ്രഭാഷണം നടത്തും. തുടർന്ന് പ്രാദേശിക കലാകാരന്മാർ അണിയിച്ചൊരുക്കുന്ന നാട്ടുണർവ്വ് കലാവിരുന്ന് അരങ്ങേറും.