img20231204
ഭിന്ന ശേഷിക്കാർ വയനാട്ടിലേക്ക് നടത്തിയ വിനോദയാത്ര കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു ഫ്ലാഗ് ഓഫ് ചെയ്യുന്നു

കൊടിയത്തൂർ: ഭിന്നശേഷി ദിനത്തിൽ കൊടിയത്തൂർ പഞ്ചായത്ത് പരിവാർ കമ്മിറ്റി ഭിന്നശേഷി കുട്ടികൾക്കും രക്ഷിതാക്കൾക്കും സൗജന്യ വിനോദയാത്ര സംഘടിപ്പിച്ചു.വയനാട്ടിലേയ്ക്ക് നടത്തിയ യാത്രയിൽ 25 കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു ഫ്ലാഗ് ഓഫ് ചെയ്തു. പഞ്ചായത്ത് അംഗം ഷിജി കുറ്റിക്കൊമ്പിൽ അദ്ധ്യക്ഷത വഹിച്ചു. പരിവാർ പ്രസിഡന്റ് ഉസൻകുട്ടി, സെക്രട്ടറി മുഹമ്മദലി, ട്രഷറർ സുരേഷ്, ജോൺസൺ തോട്ടുമുക്കം എന്നിവർ പ്രസംഗിച്ചു. കോഴിക്കോട്ടേക്ക് നടത്തിയ ഉല്ലാസയാത്ര ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. സുഫിയാൻ ചെറുവാടി ഫ്ലാഗ് ഓഫ് ചെയ്തു. പരിവാർ ഭാരവാഹികളായ അബ്ദുൽ അസീസ് കാരക്കുറ്റി, ടി.കെ ജാഫർ, എൻ. മുഹമ്മദ് , നാസർ എന്നിവർ പങ്കെടുത്തു.