stu
എസ്.എ.ആർ.ബി.ടി.എം കോളേജിലെ 1987- 89 ബാച്ച് വിദ്യാർത്ഥികൾ ഒത്തുകൂടിയപ്പോൾ.

കൊയിലാണ്ടി: എസ്.എ.ആർ ബി.ടി.എം ഗവ.കേളേജിലെ ക്ലാസ് മുറിയിൽ അവർ ഒരിക്കൽ കൂടി ഒത്തുകൂടി, മൂന്ന് പതിറ്റാണ്ടും കടന്നുള്ള ഓർമകളുമായി. 1987- 89 ബാച്ചിലെ വിദ്യാർത്ഥികളുടെ സംഗമം സത്യത്തിൽ ഇന്നലകളെ തേടിയുള്ള ഒരു തീർത്ഥയാത്ര കൂടിയായിരുന്നു. 'മുചുകുന്നോർമ്മ' എന്ന പേരിൽ നടന്ന പൂർവ വിദ്യാർത്ഥി സംഗമത്തിന് ഒരു പ്രത്യേക കൂടി ഉണ്ടായിരുന്നു. നിലവിലെ പ്രിൻസിപ്പൽ ഡോ.സി.വി ഷാജിയുടെ സഹയാത്രികരുടെ സംഗമത്തിന് കൂടിയാണ് കാമ്പസ് സാക്ഷിയായത്. സംഗമത്തിന്റെ ഭാഗമായി ഓഡിറ്റോറിയത്തിലെ സ്റ്റേജിലേക്കുള്ള കർട്ടൻ, പോഡിയം, 87 കസേരകൾ തുടങ്ങിയവ കൈമാറി. കൊവിഡ് കാലത്ത് കൂട്ടുവിട്ടുപോയ സഹപാഠി വിനോദ് ബാബുവിന്റെ ഓർമ്മയ്ക്കായി കലാ / കായിക /അക്കാഡമിക രംഗത്ത് മികവ് പുലർത്തുന്ന വിദ്യാർത്ഥിയ്ക്ക് എൻഡോവ്‌മെന്റ് ഏർപ്പെടുത്തി. മുചുകുന്നോർമ്മ '23 പ്രൊഫ. പി.കെ.കെ തങ്ങൾ ഉദ്ഘാടനം ചെയ്തു. എൻ.കെ.മുരളി സ്വാഗതം പറഞ്ഞു. ഗഫൂർ കെ.വി അദ്ധ്യക്ഷത വഹിച്ചു. 87 ബാച്ചിലെ അദ്ധ്യാപകരായിരുന്ന പ്രൊഫ. ശശികുമാർ പ്രൊഫ.ഹൻസ, പ്രൊഫ. ശശീന്ദ്രൻ പനക്കൽ, പ്രൊഫ.ഗണേശൻ, പ്രൊഫ. ഹസീന, പ്രൊഫ.അബൂബക്കർ കാപ്പാട് തുടങ്ങിയവർ പ്രശസ്തിപത്രം സ്വീകരിച്ചു. മീനാശങ്കർ, ഡോ.സിന്ധു.ബി, ഡോ. ഷാജി സി.വി, അനീഷ് കുമാർ എം, ജയപ്രസാദ് സി.കെ, ദിനേഷ് കെ.പി, ഷാജീവ് കുമാർ. എം എന്നിവർ പ്രസംഗിച്ചു. മഞ്ജുള കെ.പി നന്ദി പറഞ്ഞു.