പേരാമ്പ്ര: റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിലെ നാലാം വേദിയായ സേവാഗ്രാമിൽ നടന്ന യു.പി വിഭാഗം മാപ്പിളപ്പാട്ട് മത്സരം മികച്ചു നിന്നു. ഇരുപത് പേര്‍ പങ്കെടുത്ത മത്സരത്തിൽ മഹാകവി മോയിന്‍ കുട്ടി വൈദ്യരുടേത് മുതല്‍ പുതിയ രചയിതാക്കളുടെത് ഉൾപ്പടെയുള്ള പാട്ടുകളാണ് കുട്ടികൾ പാടിയത്. കോഴിക്കോട് ദേവഗിരി സാവിയോ ഹയര്‍ സെക്കൻഡറി സ്‌കൂളിലെ ശ്രീനന്ദയാണ് ഒന്നാം സ്ഥാനത്തെത്തിയത്. ബാലുശ്ശേരി എരമംഗലം എ.യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥി മുഹമ്മദ് നാഫിയ രണ്ടാം സ്ഥാനവും എരഞ്ഞിപ്പാലം മര്‍ക്കസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി റസാന്‍ അബ്ദുറഹിമാന്‍ മൂന്നാം സ്ഥാനവും നേടി.