പേരാമ്പ്ര : ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ആദ്യദിനം കോഴിക്കോട് സിറ്റി ഉപജില്ല മുന്നിൽ. 263 പോയിന്റുമായാണ് നിലവിലെ ചാമ്പ്യന്മാരായ സിറ്റി ഉപജില്ല കുതിപ്പ് തുടങ്ങിയത്. 238 പോയിന്റ്റുമായി കൊയിലാണ്ടി ഉപജില്ലയാണ് രണ്ടാമത്. 232 പോയിന്റ്റുമായി ചേവായൂർ മൂന്നാമതും. 228 പോയിന്റ്റുമായി കൊടുവള്ളി നാലാമതും 222 പോയിന്റ്റുമായി കോഴിക്കോട് റൂറൽ അഞ്ചാമതുമാണ്.
70 പോയിന്റ്റുമായി ജി. എച്ച് എസ് എസ് നരിക്കുനി സ്കൂളുകളിൽ ഒന്നാമതാണ്. 61 പോയിന്റ്റുമായി ജി വി എച്ച് എസ് എസ് താമരശ്ശേരി, സിൽവർ ഹിൽസ് എച്ച് എസ് എസ് ചേവായൂർ, എം യു എം വി എച്ച് എസ് എസ് വടകര എന്നീ സ്കൂളുകൾ രണ്ടാമതാണ്.