1
1

പേരാമ്പ്ര : ' അഹമ്മദാബാദിലെ' നാടകവേദിയിൽ തിരുവങ്ങൂർ
ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾ എലികളും പൂച്ചകളുമായി കഥപറയാനെത്തിപ്പോൾ ഒരേ സമയം അത് ഹൃദ്യമായ കുട്ടികളുടെ നാടകവും മൂർച്ചയുളള രാഷ്ട്രീയം പറച്ചിലുമായി.
വീരാൻ കുട്ടി മാസ്റ്ററുടെ 'മണികെട്ടിയ ശേഷം പൂച്ചയുടേയും എലികളുടേയും
ജീവിതത്തിൽ നിന്ന്' എന്ന കവിതയിൽ നിന്നാണ് 'ഓസ്‌കാർ പുരുഷു' എന്ന നാടകാവിഷ്‌കാരത്തിലക്ക് ശിവദാസ് പൊയിൽക്കാവ് എത്തിയത്.

തങ്ങളുടെ തട്ടിൻപുറം കയ്യേറി കുലം മുടിക്കുന്ന പൂച്ചയ്ക്ക് ഒടുക്കം എലികൾ
തന്ത്രപൂർവ്വം മണി കെട്ടുന്നു. ഒന്നു പകച്ചു പോയ പൂച്ച പിന്നെ മണി ഒരു അലങ്കാരമായിക്കാണുന്നുണ്ട്. മണി കിലുക്കി നൃത്തം ചെയ്ത് എലികൾക്ക് പൂച്ച ഉറക്കപ്പൊറുതി കൊടുക്കില്ല.നിറഞ്ഞ കയ്യടിയോടെ രംഗാവിഷ്‌ക്കാരങ്ങൾ കാണികൾ
നെഞ്ചേറ്റി. ദല , കീർത്തനാലാൽ, ശ്രീപാർവ്വതി, ലക്ഷ്മി പ്രിയ, ശിവാനി, ലിയാനബീവി, എന്നിവർ അരങ്ങിലും അർജുൻ ബാബു, വിശാൽ , ദൃശ്യസായി എന്നിവർ അണിയറയിലുമായി നാടകത്തിന്റെ ഊർജ്ജമായി.