1
1

പേരാമ്പ്ര: ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ ശിഷ്യനായ കലാമണ്ഡലം പ്രേംകുമാറിന്റെ ശിക്ഷണത്തിൽ ചേലിയ കഥകളി വിദ്യാലയം വിദ്യാർഥികൾ കോഴിക്കോട് റവന്യൂ ജില്ല കലോത്സവത്തിലെ കഥകളി മത്സരത്തിൽ എല്ലാ വിഭാഗങ്ങളിലും സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടി.കഴിഞ്ഞ 15 വർഷങ്ങളായി കോഴിക്കോട് ജില്ലയെ പ്രതിനിധീകരിക്കുന്നത് കലാമണ്ഡലം പ്രേംകുമാറിന്റെ ശിക്ഷണത്തിലുള്ള കഥകളി വിദ്യാലയം വിദ്യാർത്ഥികളാണ്. ഹൈസ്കൂൾ വിഭാഗം പെൺകുട്ടികളുടെ വിഭാഗത്തിൽ തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിലെ ഋതുനന്ദ എസ്‌ .ബി ഒന്നാം സ്ഥാനം നേടി. ഹൈസ്കൂൾ വിഭാഗം കഥകളി ഗ്രൂപ്പ് മത്സരത്തിൽ തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിലെ ആമിദുർഗ, പാർവണ, അമൃത ലക്ഷ്മി എന്നിവർ ഉൾപ്പെട്ട ഗ്രൂപ്പ് സംസ്ഥാനതല യോഗ്യത നേടി. ഹയർസെക്കൻഡറി വിഭാഗത്തിൽ യോഗ്യത നേടിയത് പൊയിൽക്കാവ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളാണ്. ഹയർസെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ വിഭാഗത്തിൽ ഗായത്രി ഒന്നാം സ്ഥാനം നേടി.