1
1

പേരാമ്പ്ര: കലോത്സവത്തിന്റെ രണ്ടാം ദിനത്തിൽ ആസ്വാദകർ ഒഴികെയെത്തിയതോടെ വേദിയിൽ ആവേശ നൃത്തം. സംഘനൃത്തം നടന്ന മുഖ്യ വേദിയായ സബർമതിയിലും നാടകം അരങ്ങേറിയ അഹമ്മദാബാദിലും നിരവധി ആസ്വാദകരെത്തി . ബാന്റ്മേളം നടന്ന 19ാം വേദിയായ ഖേദയിൽ വിധികർത്താവിന്റെ ഇടപെടലിനെ തുടർന്നുണ്ടായ സംഘർഷവും പൊലീസ് ഇടപെടലും വിദ്യാഭ്യാസ വകുപ്പിന്റെ നടപടികളുമെല്ലാം മേളയുടെ ശോഭ കെടുത്തി. നൃത്ത വേദികളെ കുറിച്ച് നിരവധി പരാതി ഉയർന്നു. ആറാം വേദിയായ വൈക്കത്തിന്റെ നിലവാരമില്ലായ്മ നാടോടി നൃത്ത മത്സരാർത്ഥികൾ ചൂണ്ടിക്കാണിച്ചു. വേദിയിൽ വീണ് മത്സരാർത്ഥികൾക്ക് പരിക്കേറ്റു. തിരുവാതിരക്കളി, മാർഗം കളി, കുച്ചിപ്പുടി, ഭരതനാട്യം, കേരളനടനം, നാടോടി നൃത്തം തു ടങ്ങിയ നൃത്ത ഇനങ്ങളും അരങ്ങേറി. സംഗീത ആസ്വാദകർക്കായി ലളിതഗാനവും മാപ്പിളപ്പാട്ടും അരങ്ങിലെത്തി. ദഫ് മുട്ട്, അറബനമുട്ട് എന്നിവയും കലോത്സവത്തിന് കൊഴുപ്പേകി.