പേരാമ്പ്ര:നാഗദൈവങ്ങളുടെ അധിപദൈവമായ പുള്ളോത്തിയായി കാണികളുടെ മനസ് നിറച്ച് ആഗ്നേയ. പുള്ളോത്തിയായുടെ ഭാവങ്ങൾ തന്മയത്വത്തോടെ അവതരിപ്പിക്കാൻ സാധിച്ചതോടെ യു.പി വിഭാഗം നാടോടി നൃത്ത മത്സരത്തിൽ എ ഗ്രേഡോടുകൂടി ഒന്നാം സ്ഥാനവും ഈ കൊച്ചുമിടുക്കിയെ തേടിയെത്തി.തിരുവങ്ങൂർ എച്ച് എസ് എസ് വിദ്യാർത്ഥിനിയായ ആഗ്നേയഷിബേഷ്
ഭരതനാട്യത്തിലും എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടിയിട്ടുണ്ട്. ചേലിയ ഒരുവമ്മൽ ശ്രീ പാർതി'യിൽ ഷിബേഷിൻെയും സുജിനയുടെയും മകളാണ്.