പേരാമ്പ്ര: ഹയർ സെക്കൻഡറി വിഭാഗം മലയാളം കവിത രചനാ മത്സരത്തിൽ എ.ആർ. അനിവേദയ്ക്ക് എ ഗ്രേഡോടെ ഒന്നാം സ്ഥാനം. മടപ്പള്ളി ജി.വി.എച്ച് .എസ് .എസ് പ്ലസ് ടു ബയോളജി സയൻസ് വിദ്യാർത്ഥിനിയാണ്. 'മറന്നു പോയ ചിലത് ' എന്ന വിഷയത്തിലായിരുന്നു കവിത രചനാ മത്സരം. കഴിഞ്ഞ വർഷവും മലയാളം കവിത രചനാ മത്സരത്തിൽ അനിവേദിക്ക് ജില്ലാതലത്തിൽ എ ഗ്രേഡ് ലഭിച്ചിരുന്നു. കേരള സംസ്ഥാന ശിശുക്ഷേമ സമിതി സംസ്ഥാന തലത്തിൽ നടത്തിയ കവിതാ രചനാ മത്സരത്തിൽ മൂന്നു തവണ തുടർച്ചയായി ഒന്നാം സ്ഥാനം ലഭിച്ചിരുന്നു.
ഗിരീഷ് പുത്തഞ്ചേരി കവിതാ പുരസ്കാരം, അക്ഷര വേദി കവിതാ പുരസ്കാരം, കലാ മുദ്ര സാഹിത്യ പ്രതിഭ പുരസ്കാരം, സ്പന്ദനം കവിതാ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
ജില്ലാ ഭരണകൂടവും പബ്ലിക് റിലേഷൻസ് വകുപ്പും ചേർന്ന് നടത്തിയ ജില്ലാതല കവിത രചനാ മത്സരത്തിലും യുവകലാ സാഹിതി സംസ്ഥാനതല കവിത രചനാ മത്സരത്തിലും ഒന്നാം സ്ഥാനം ലഭിച്ചു. കുഞ്ഞിക്കിളി, മഴത്തുള്ളികൾ എന്നീ കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. മാദ്ധ്യമ പ്രവർത്തകനായ അനിൽകുമാർ ഒഞ്ചിയത്തിൻ്റേയും അദ്ധ്യാപിക ടി .എം. രജിനയുടേയും മകളാണ്.