
കോഴിക്കോട്: സംവിധായകൻ ജിയോ ബേബിയെ ബഹിഷ്‌കരിച്ച ഫാറൂഖ് കോളേജിലെ പരിപാടിയിൽ നിന്ന് സാമൂഹിക പ്രവർത്തകയും എഴുത്തുകാരിയുമായ ഡോ. ഖദീജ മുംതാസ് പിൻമാറി. ഇന്നലെ കോളേജിൽ നടന്ന പെൻക്ലബ് ഉദ്ഘാടനത്തിൽ നിന്നാണ് ഖദീജ മുംതാസ് പിൻമാറിയത്. ഇതുസംബന്ധിച്ച് അവർ ഫേസ്ബുക്കിൽ പോസ്റ്റുമിട്ടു.