1
w

പേരാമ്പ്ര: വിവിധ ഉപജില്ലകളിലായി മാറ്റുരച്ച മത്സരാർത്ഥികൾ ഇനി കോഴിക്കോടിനായി ഒരു മനസോടെ അണിനിരക്കും. കാർഷിക ഭൂമികയിൽ കലയുടെ ഉത്സവം തീർത്ത കലാമാങ്കത്തിന് സമാപനമായി. പതിഞ്ഞ താളത്തിൽ തുടങ്ങിയ ജില്ല സ്കൂൾ കലോത്സവം ഓരോ ദിവസവും കൊട്ടിക്കയറി. ജനപ്രിയ ഇനങ്ങളാളായ ഒപ്പന, സംഘനൃത്തം, നാടകം എന്നിവയലെല്ലാം വേദിയിലെത്തിയതോടെ വേദികൾ നിറഞ്ഞു കവിഞ്ഞു.

നൃത്ത വേദികളെല്ലാം സജീവമായിരുന്നു. മത്സരളുടെ സമയക്രമം, വേദികളുടെ നിലവാരക്കുറവ്, വിധികർത്താക്കൾക്കെതിരായ പരാതികൾ, അപ്പീലുകളുടെ വർദ്ധനവ്. മത്സരങ്ങളുടെ നടത്തിപ്പിനെ കുറിച്ചുള്ള പരാതികൾ, പൊലീസ് ഇടപെടലുകൾ, വിധിനിർണയത്തിലെ തർക്കം എന്നിങ്ങനെ പരാതികൾക്കും കുറവുണ്ടായില്ല. കൊവിഡിനെ തടർന്നുള്ള അടച്ചിടലുകൾക്കു ശേഷം പൂർണ്ണ തോതിൽ നടത്തിയ കലോത്സവത്തിന് നാടാകെ ഏറ്റെടുത്തു.

കലോത്സവം മത്സരാർത്ഥികളും അദ്ധ്യാപകരും കലാസ്വാദകരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ഒരുപോലെ ഏറ്റെടുത്ത് ജനകീയ ഉത്സവമാക്കി മാറ്റി. വടകരയിലേയും, സമീപ പ്രദേശങ്ങളിലേയും ജനങ്ങളുടെ പ്രവാഹമായിരുന്നു ഓരോ ദിവസവും. വേദികളിൽ ഇരിക്കാൻ സ്ഥലമില്ലാത്ത വിധം കാണികൾ നിറഞ്ഞിരുന്നു.വിവിധ ഇനങ്ങളിലായി 10000 ത്തോളം വിദ്യാർത്ഥികളാണ് 19 വേദികളിൽ നടന്ന കലോത്സവത്തിൽ മാറ്റുരച്ചത്.