ജില്ലാ സ്കൂൾ കലോത്സവത്തിന്റെ അവസാന ദിനം പിനിട്ടപോോപോഴും കോഴിക്കോട് സിറ്റി ?ന്നെ മുന്നിൽ. സെർവർ പണി മുടക്കിയതടെ റിസൽട്ട് പ്രഖ്യാപനം വൈകി. തുടർന്ന് മെയ്ന്റനൻസ് നടക്കുന്നത് മൂലം റിസൾട്ട് ചേർക്കാൻ കഴിയാത്ത സാഹചര്യം വന്നുചേർന്നതിനാൽ ഓവർഓൾ കിരീടം സംബന്ധിച്ച പ്രഖ്യാപനം ഇന്ന് നടത്തുമെന്ന് ഡി.ഡി.ഇ സി മനോജ്കുമാർഅറിയിച്ചു.
കൂടാതെ ഹയർസെക്കൻഡറി വിഭാഗം മൈമിംഗിൽ വിധി കർത്താക്കൾക്കെരിരെ ഒരു കൂട്ടം മത്സരാർർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയത് മത്സരങ്ങൾ വൈകാൻ കാരണമായി. ഇന്നലെ വൈകീട്ട് 8 മണിയോടെ വന്ന റിസൽട്ട് പ്രഖ്യാപനത്തിൽ കോഴിക്കോട് സിറ്റിയാണ് മുന്നിട്ട് നിൽക്കുന്നത്. സിറ്റി ഉപജില്ല 893 പോയിന്റ് നേടി . 823 പോയിന്റുമായി ചേവായൂരാണ് രണ്ടാം സ്ഥാനത്ത്. 804 പോയിന്റ് നേടിയ കൊയിലാണ്ടി മൂന്നാമതും 779 പോയിന്റുമായി കൊടുവള്ളി നാലാമതും 777 പോയിന്റുമായി ബാലുശ്ശേരി അഞ്ചാമതുമാണ്.
സ്കൂളുകളിൽ 312 പോയിന്റുമായി സിൽവർ ഹിൽസ് എച്ച്.എസ് ചേവായൂർ ഒന്നാമതാണ്.
212 പോയിന്റുള്ള തോടന്നൂർ മേമുണ്ട എച്ച്. എസ്.എസിനാണ് രണ്ടാം സ്ഥാനം. 226 പോയിന്റോടെ ആതിഥേയരായ പേരാമ്പ്ര എച്ച്. എസ്. എസ്. മൂന്നാമതായി. 222 പോയിന്റ് നേടി തിരുവങ്ങൂർ എച്ച്.എസ്.എസ് നാലാമതും 195 പോയിന്റുള്ള സാവിയോ എച്ച്.എസ്.എസ് ദേവഗിരി അഞ്ചാമതുമാണ്.യു.പി വിഭാഗത്തിൽ ഫറോക്ക് ഉപജില്ല ഒന്നാമതാണ്. ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗത്തിൽ കോഴിക്കോട് സിറ്റിയും ഒന്നാമതുണ്ട്. അറബിക് കലോത്സവം എച്ച്.എസ് വിഭാഗത്തിൽ 95 പോയിന്റുമായി നാദാപുരം ഒന്നാമതായി.
യു.പി സംസ്കൃതോത്സവത്തിൽ മേലടി ഉപജില്ല ഒന്നാം സ്ഥാനം നേടി.യു.പി അറബിക് കലോത്സവത്തിൽ നാദാപുരമാണ് കുതിപ്പ് തുടരുന്നത്. ഹൈസ്കൂൾ സംസ്കൃതോത്സവത്തിൽ ബാലുശ്ശേരി ഉപജില്ലയാണ് ഒന്നാമത്. വിവിധ ഇനങ്ങളിലായി 10000 ത്തോളം വിദ്യാർത്ഥികളാണ് 19 വേദികളിൽ നടന്ന കലോത്സവത്തിൽ മാറ്റുരച്ചത്. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു.