പേരാമ്പ്ര: ഒഴുക്കിൽപ്പെട്ട സ്ത്രീയെ ജീവൻ പണയപ്പെടുത്തി രക്ഷിച്ച സമീപവാസിയായ അധീനയെന്ന പെൺകുട്ടിയുടെ കഥപറഞ്ഞ് ശ്രാവൺ സംഗീത് യു.പി. വിഭാഗം കഥാപ്രസംഗത്തിൽ ഒന്നാമനായി. അച്ഛൻ പദ്മനാഭൻ കക്കട്ടിലാണ് കഥാപ്രസംഗം രചിച്ചതും പരിശീലിപ്പിച്ചതും. വട്ടോളി ഗവ. യു.പി.സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിയാണ്. മധുമത് സാരംഗ്, സാധുൻ വിജയ് എന്നിവരായിരുന്ന പിന്നണിയിൽ.