1
d

കുന്ദമംഗലം: എൻ.ഐ.ടി. ചേനോത്ത് ഗവ. എൽ.പി.സ്ക്കൂളിൽ രുചിമേളം ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ വീടുകളിൽ നിന്നാണ് വിവിധ ഭക്ഷണവിഭവങ്ങൾ കൊണ്ട് വന്നത്. പാചക കുറിപ്പ് നിർമ്മാണം, ഭക്ഷണ മര്യാദകൾ, മിതത്വം, ശുചിത്വം,ഭക്ഷണം പങ്ക് വെക്കൽ , പട്ടിണി കിടക്കുന്നവരെ സഹായിക്കൽ തുടങ്ങി വിവിധ രംഗങ്ങളിൽ വിദ്യാർത്ഥികൾക്ക് അവബോധം നൽകുക ലക്ഷ്യത്തോടെയാണ് രുചിമേളം സംഘടിപ്പിച്ചത്. പ്രധാനദ്ധ്യാപകൻ ശുക്കൂർ കോണിക്കൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് കെ.മനോജ് കുമാർ, പി.എം.ഷൈബ, പി.എം.ശശിത ,പി.അനിഷ, കെ.പി.നൗഷാദ്,പ്രീത പി പീറ്റർ ,ആയിഷസൻബക്, ,അനഘ വെള്ളന്നൂർ,ധനില ചാത്തമംഗലം, മിസ്രിയ പുളളാവൂർ എന്നിവർ നേതൃത്വം നൽകി.