കുറ്റ്യാടി: വട്ടോളി പാതിരിപ്പറ്റ റോഡിലെ എ.ആർ.ഡി 185 നമ്പർ പൊതുവിതരണ കേന്ദ്രത്തിൽ കെ സ്റ്റോറിന്റെ ഉദ്ഘാടനം കെ.പി.കുഞ്ഞമ്മദ്കുട്ടി എം.എൽ.എ നിർവഹിച്ചു. വാർഡ് മെമ്പർ സി.പി സജിത അദ്ധ്യക്ഷത വഹിച്ചു. എം.പി കുഞ്ഞിരാമൻ, സപ്ലൈ ഓഫീസർ പി ഫൈസൽ,കെ.ശശീന്ദ്രൻ ,എൻ.പി ജിതേഷ്, വി.പി നാണു, പറമ്പത്ത് കുമാരൻ, എൻ.വി ചന്ദ്രൻ, ഷാജി വട്ടോളി, കെ.സവിത, റേഷനിംഗ് ഇൻസ്പെക്ടർ സി.എസ് സജീവ് കുമാർ, കെ.സവിത എന്നിവർ പ്രസംഗിച്ചു. സപ്ലെകൊ ശബരി ഉത്പന്നങ്ങൾ മിൽമ ഉത്പന്നങ്ങൾ, ഓൺലൈൻ സേവനങ്ങൾ, ചോട്ടുഗ്യാസ്, എം.എസ്.എം.ഇ ഉത്പന്നങ്ങൾ, 10,000 രൂപ വരെയുള്ള ബാങ്കിങ് ഇടപാടുകളും കെ സ്റ്റോറിൽ ലഭ്യമാകും.