1
1

കോഴിക്കോട്: പ്രധാനമന്ത്രി ഫസൽ ബീമായോജന വിള ഇൻഷൂറൻസ് ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി യോഗം ചേർന്നു. പദ്ധതിയുടെ റാബി സീസൺ കോഴിക്കോട് ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ്, ചാത്തമംഗലം ഗ്രാമ പഞ്ചായത്തിലെ കർഷകൻ പൊന്നമംഗലത് രാമചന്ദ്രനു നൽകി നിർവഹിച്ചു. ചടങ്ങിൽ കൃഷി ഡെപ്യൂട്ടി ഡയറക്ടർ (ക്രഡിറ്റ്) ജയേഷ് കെ.എസ്, പ്രശാന്ത് എം.എ, എമീർ എം.എം, മെമ്പർമാരായ വിശ്വൻ പി, അജീഷ് എം.കെ, ജില്ലാ കോഡിനേറ്റർ ശ്രീജ സി.പി, അൻഷ അരവിന്ദ്, ശ്രുതി എസ് എന്നിവർ പങ്കെടുത്തു. പദ്ധതിയിൽ കർഷകർക്ക് അംഗമാവാനുള്ള അവസാന തിയതി ഡിസംബർ 31