1
1

കോഴിക്കോട്: രാജ്യത്തെ യുവജനങ്ങളുടെ വികസനത്തിന് സാങ്കേതിക വിദ്യയിലധിഷ്ഠിതമായി തുടങ്ങിയ മേരാ യുവ ഭാരത് പോർട്ടലിൽ റെജിസ്ട്രേഷൻ ചെയ്യാൻ അവസരം. ഇനി മുതൽ രാജ്യത്തെ എല്ലാ യുവജനക്ഷേമ പരിപാടികളുടെയും റെജിസ്ട്രേഷൻ, നടത്തിപ്പ്, യുവജനങ്ങൾക്കുള്ള തൊഴിലവസരങ്ങളെ സംബന്ധിച്ച വിവരങ്ങൾ, പരിശീലന പരിപാടികൾ, ഇന്റേൺഷിപ്പ് തുടങ്ങി എല്ലാ പരിപാടികളും ഈ പോർട്ടലിലൂടെ മാത്രമായിരിക്കും. മേരാ യുവ ഭാരത് പോർട്ടലിൽ യുവതീ യുവാക്കൾക്ക് അവരവരുടെ മൊബൈൽ, ഈ മെയിൽ വഴി mybharath.gov.in. വെബ്സെെറ്റ് വഴി രജിസ്റ്റർ ചെയ്യാൻ ഇപ്പോൾ അവസരമുണ്ടെന്ന് നെഹ്റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ സനൂപ്. സി അറിയിച്ചു