കോഴിക്കോട്: പ്രത്യേക സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ സ്‌നേഹിൽ കുമാർ സിംഗിന്റെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റിൽ യോഗം ചേർന്നു. പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ജില്ലയിൽ ഇതുവരെ സ്വീകരിച്ച നടപടികൾ ഇലക്ട്രൽ റോൾ ഒബ്സർവർ എസ് പ്രേം കൃഷ്ണന്റെ നേതൃത്വത്തിൽ വിലയിരുത്തി. ബൂത്ത് ലെവൽ ഓഫീസർമാരുടെയും ബൂത്ത് ലെവൽ അസിസ്റ്റന്റുമാരുടെയും പ്രവർത്തനങ്ങൾ സജീവമാക്കണമെന്ന് യോഗത്തിൽ ആവശ്യപ്പെട്ടു. വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അപേക്ഷ സമർപ്പിക്കേണ്ട സമയം ഇന്ന് വരെയാണുള്ളത്. ആക്ഷേപങ്ങളും അവകാശങ്ങളും തീർപ്പാക്കിയ ശേഷം അന്തിമ വോട്ടർപട്ടിക 2024 ജനുവരി 5 ന് പ്രസിദ്ധീകരിക്കും.യോഗത്തിൽ കെ.എം സച്ചിൻ ദേവ് എം.എൽ.എ, ഡോ. ശീതൾ ജി മോഹൻ തുടങ്ങിയവർ പങ്കെടുത്തു.