ചേരാപുരം: വേളം പഞ്ചായത്തിലെ കാക്കുനിയിൽ എം.എ കുഞ്ഞബ്ദുല്ല മാസ്റ്ററുടെ ഓർമയ്ക്കായി നിർമിക്കുന്ന വിദ്യാഭ്യാസ, സാംസ്കാരിക കേന്ദ്ര ( മാസ്റ്റർ) ത്തിന്റെ തറക്കല്ലിടൽ പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ നിർവഹിച്ചു. ട്രസ്റ്റ് ചെയർമാൻ കെ.സി.മുജീബ് റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. കുറുവങ്ങാട്ട് കുഞ്ഞബുല്ല സ്വാഗതം പറഞ്ഞു. എൻ അഹ്മദ് , കെ.ടി .അബ്ദുറഹിമാൻ , കെ.അഹ്മദ് ഹാജി, മുന്നൂൽ മമ്മു ഹാജി , പുത്തൂർ മുഹമ്മദലി, വി.കെ.അബ്ദുല്ല, കെ.സി.ബാബു, പി .പി.റഷീദ്, എ.പി.മുനീർ , ഇ.പി .സലീം , ടി.കെ.റഫീഖ്, എ .പി. അബ്ദുള്ള, പി സൂപ്പി, ഇ.കെ .കാസിം, സി.കെ.ഇർഫാദ്, ഡോ.ഫൈഹാദ്, കെ.കെ.കാസിം, സി.എം.മൊയ്‌തീൻ, കെ.പി.അന്ത്രു, വി.എം.കുഞ്ഞാലി, ടി.കെ.അമ്മത്, ഇ.കെ.ഇബ്രാഹിക്കുട്ടി, ടി.കെ .ആഷിഖ് എന്നിവർ പ്രസംഗിച്ചു.