നന്മണ്ട: ജില്ലാ സംസ്കൃതോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ 60 പോയിന്റ് നേടി നന്മണ്ട സരസ്വതി വിദ്യാമന്ദിർ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ ഒന്നാം സ്ഥാനത്തെത്തി. പങ്കെടുത്ത എല്ലാ വിഭാഗത്തിനും എ ഗ്രേഡ് കരസ്ഥമാക്കിയാണ് ഈ നേട്ടം കൈവരിച്ചത്. യു.പി വിഭാഗം സംഘഗാനം, സംസ്കൃതനാടകം എന്നിവയ്ക്ക് ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു. ഹൈസ്കൂൾ വിഭാഗത്തിൽ ചമ്പൂ പ്രഭാഷണത്തിന് യദു ദേവ്. ജെ ഡി ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗം കുച്ചുപ്പുടിക്ക് അനൈന കെ പ്രദീപ് ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി.