നന്മണ്ട: ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവം ' മഴവില്ല് ഠപഞ്ചായത്ത് ഓപ്പൺ സ്റ്റേജിൽ സിനിമാ- മിമിക്രി ആർട്ടിസ്റ്റ് ദേവരാജ് കോഴിക്കോട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണവേണി മാണിക്കോത്ത് അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കുണ്ടൂർ ബിജു, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രതിഭാ രവീന്ദ്രൻ, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കവിത വടക്കേടത്ത്, വാർഡ് മെമ്പർ വി.കെ.നിത്യകല, ഇ.കെ.രാജീവൻ , ബിജിഷ. സി.പി, ഭിന്നശേഷി ക്ഷേമ കമ്മിറ്റി കൺവീനർ പി.സി.വിജയൻ , സി.ഡി.എസ് ചെയർപേഴ്സൻ വി.കെ.സാവിത്രി, പ്രോഗ്രാം കമ്മിറ്റി കൺവീനർ. ബിനിഷ് എറാഞ്ചേരി എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ.രാജൻ സ്വാഗതവും ഐ.സി.ഡി.എസ് സൂപ്പർവൈസർ ഗീത. സി.കെ. നന്ദിയും പറഞ്ഞു.