ഫറോക്ക്: ചിത്രകാരിയും എഴുത്തുകാരിയുമായ എ.കെ.ഫസ്നയുടെ 'ചെമ്പരത്തി' ,
'പള്ളിക്കാട്ടിലെ മാലാഖ ' എന്നീ പുസ്തകങ്ങൾ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി.ഗവാസ് പ്രകാശനം ചെയ്തു. ഫറോക്ക് നഗരസഭ ചെയർമാൻ എൻ .സി .അബ്ദുൽ റസാഖ്, ഉത്തരവാദിത്വ ടൂറിസം ജില്ലാ കോ ഓർഡിനേറ്റർ ശ്രീകലാ ലക്ഷ്മി എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങി. വെസ്റ്റ് നല്ലൂർ ഗവ.എൽ .പി സ്കൂളിൽ നടന്ന ചടങ്ങിൽ പി. ടി .എ പ്രസിഡന്റ് ജറീഷ് പാക്കത്ത് അദ്ധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ എം.എ.ബഷീർ പുസ്തകങ്ങൾ പരിചയപ്പെടുത്തി. ഡോ. ശരത് മണ്ണൂർ, പി .രജിനി, എൽ.സി സുകുമാരൻ , വിജയകുമാർ പൂതേരി, ജയശങ്കർ കിളിയൻകണ്ടി, പി .പി .രാമചന്ദ്രൻ , അജിത് കുമാർ പൊന്നേംപറമ്പത്ത്, എ .കെ .ഫസ്ന എന്നിവർ പ്രസംഗിച്ചു. സ്കൂൾ പ്രധാനാദ്ധ്യാപിക എ.കെ.സബിത കുമാരി സ്വാഗതവും ടി. ഭാഗീരഥി നന്ദിയും പറഞ്ഞു.