1
1

കുറ്റ്യാടി: ജമാഅത്തെ ഇസ്ലാമി മുൻ സംസ്ഥാന അമീറും കുറ്റ്യാടി കോളജ് ഓഫ് ഖുർആനിന്റെ ഫൗണ്ടർ ടീം മെമ്പറുമായിരുന്ന ടി.കെ.അബ്ദുല്ല സാഹിബിന്റെ പേരിൽ കോളജ് ഓഫ് ഖുർആൻ കഴിഞ്ഞ വർഷം മുതൽ നടത്തി വരുന്ന അഖില കേരള പ്രസംഗ മത്സരത്തിന്റെ രജിസ്ട്രേഷനും മറ്റ് ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടകർ അറിയിച്ചു. മികച്ച 3 യുവ പ്രസംഗകരെ കണ്ടെത്താനുള്ള മത്സരം ഡിസംബർ 12 ചൊവ്വാഴ്ച രാവിലെ 9 മണി മുതൽ കോളജ് കാമ്പസിൽ നടക്കും. വിജയികൾക്ക് 10,000 , 7500, 5000 രൂപയുടെ കാഷ് അവാർഡും മൊമന്റോയും പ്രശസ്തിപത്രവും ലഭിക്കും.