photo
മലയാള നാടകചരിത്രകാരനും ബാലസാഹിത്യകാരനുമായ ഡോ.കെ.ശ്രീകുമാർ നാടക ശില്പശാല ഉദ്ഘാടനം ചെയ്യുന്നു

ബാലുശ്ശേരി: ഡോ.ബി.ആർ. അംബേദ്കർ മെമ്മോറിയൽ ഗവ. ആർട്സ് & സയൻസ് കോളേജിലെ ഡ്രാമ ക്ലബ് ആയ ക്ലബ് ലൂമിനസിന്റെയും കോളേജ് യൂനിയന്റെയും സംയുക്താഭിമുഖ്യത്തിൽ ദ്വിദിന റസിഡൻഷ്യൽ നാടക ശില്പ ശാല സംഘടിപ്പിച്ചു. മലയാള നാടകചരിത്രകാരനും ബാലസാഹിത്യകാരനുമായ ഡോ. കെ. ശ്രീകുമാർ ശില്പശാല ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഏ.സി. ബൈജു അദ്ധ്യക്ഷത വഹിച്ചു. ഡോ.ഷിബു. ബി, ഡോ. മുഹമ്മദ് ബാവ, ഷുഹൈബ്, വിപുലേഷ്, ധ്യാന, സജിൽ, ജിതിൻ ഡി.കെ എന്നിവർ സംസാരിച്ചു. തുടർന്ന് പ്രസിദ്ധ നാടകപ്രവർത്തകൻ മനോജ് നാരായണന്റെ നേതൃത്വത്തിൽ രണ്ടു ദിവസങ്ങളിലായി നാടകപരിശീലനം നടന്നു.