
കോഴിക്കോട് : പ്രമുഖ വസ്ത്ര വ്യാപാരിയും ഷേണായ് ആൻഡ് കമ്പനി ഉടമയുമായ എസ്.ഡി.ഷേണായ് ( സഞ്ജീവ് ദേവദാസ് ഷേണായ് -74) നിര്യാതനായി. കാലിക്കറ്റ് പീസ് ഗുഡ്സ് മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ്, വെസ്റ്റ്ഹിൽ കാശിമഠം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ 11ന് പുതിയപാലം ശാന്തിവൻ ഗൗഡ സാരസ്വത ബ്രാഹ്മിൺ ശ്മശാനത്തിൽ. രാവിലെ എട്ട് മുതൽ 10 വരെ എരഞ്ഞിപ്പാലം ഗാലക്സി പലാസിയോ ഫ്ളാറ്റിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. ഭാര്യ: പൂർണിമ ഷേണായ്. മക്കൾ: വിവേക് ഡി. ഷേണായ് (വസ്ത്ര വ്യാപാരി, കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ട്രസ്റ്റി), വിനയ ആർ. പ്രഭു. മരുമക്കൾ: വാസന്തി, രാംനാഥ് (ഐ.ടി. ബംഗളൂരു),